👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 ജൂലൈ 2021

പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരില്ല; ആശങ്ക വേണ്ടന്ന് ​ എയിംസ്
(VISION NEWS 22 ജൂലൈ 2021)
പക്ഷിപ്പനി ബാധിച്ച്‌​ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത്​ വന്നതിന്​ പിന്നാലെ വലിയ ആശങ്കയിലാണ്​ രാജ്യം. ഇതിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ എയിംസ്. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുവെന്ന്​ എയിംസ് മേധാവി രണ്‍ദീപ്​ ഗുലേറിയ പറഞ്ഞു. എങ്കിലും രോഗം ബാധിച്ച്‌​ മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. 

ഈ പ്രദേശത്ത്​ കോഴിഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ്​ ഡയറക്​ടര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷികളില്‍ നിന്ന്​ മനുഷ്യരിലേക്ക്​ രോഗം പടരുന്ന സംഭവം അപൂര്‍വമാണ്​. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക്​ രോഗം വ്യാപകമായി പടര്‍ന്ന സംഭവം ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only