25 ജൂലൈ 2021

ടി.പി.ആർ,വാക്സിൻ: പ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിക്കും:ഡോ:എം.കെ.മുനീർ.
(VISION NEWS 25 ജൂലൈ 2021)


ഓമശ്ശേരി:അശാസ്ത്രീയമായ ടി.പി.ആർ നിർണ്ണയവും വാക്സിൻ അപര്യാപ്തതയും നിയമസഭയിൽ ഉന്നയിക്കുമെന്ന് ഡോ:എം.കെ.മുനീർ എം.എൽ.എ.പറഞ്ഞു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക്‌ മാലിന്യ സംസ്കരണ പദ്ധതിയുടെ ഉൽഘാടന ചടങ്ങിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ടി.പി.ആർ നിർണ്ണയിച്ചുള്ള നിലവിലെ നിയന്ത്രണങ്ങൾ ജനജീവിതം ദു:സ്സഹമാക്കുകയാണ്‌.ടി.പി.ആർ.അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി നിശ്ചയിച്ച്‌ നിയന്ത്രണമേർപ്പെടുത്തുന്ന രീതിക്ക് പകരം രോഗികൾ കൂടുതലുളള പ്രദേശങ്ങളെ മൈക്രോ കണ്ടൈൻമെന്റ് സോണുകളാക്കി തിരിച്ചുള്ള നിയന്ത്രണമാണ് നടപ്പാക്കേണ്ടതെന്ന് പഞ്ചായത്ത്‌ ഭരണ സമിതി ഭാരവാഹികൾ പറഞ്ഞു.ജനസംഖ്യയനുസരിച്ച്  ഗ്രാമപഞ്ചായത്തുകൾക്ക് വാക്സിന്‍ അനുവദിക്കണമെന്നും ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവർക്ക്‌ വാക്സിൻ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും ഭരണസമിതിയംഗങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തി.സൗകര്യമുള്ളവർക്ക്‌ തന്നെ ഓൺ ലൈൻ വഴി സ്ലോട്ട്‌ കിട്ടാത്ത സാഹചര്യവുമുണ്ട്‌.അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ്ണ നിയന്ത്രണത്തില്‍ സ്പോർട്ട് രജിസ്ട്രേഷനിലൂടെ മുൻഗണനാ പ്രകാരം വാക്സിൻ അനുവദിക്കുന്നതിന് അടിയന്തിര സംവിധാനമൊരുക്കാൻ ഇടപെടണമെന്നും അവർ എം.എൽ.എയോട്‌ ആവശ്യപ്പെട്ടു.പ്രശ്ന പരിഹാരങ്ങൾക്ക്‌ ശക്തമായി ഇടപെടുമെന്ന് ഡോ:എം.കെ.മുനീർ എം.എൽ.എ.പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only