22 ജൂലൈ 2021

ടോക്യോ ഒളിമ്പിക്‌സ്‌; ബ്രസീൽ- ജർമനി ഫുട്ബോൾ മത്സരം വൈകിട്ട്
(VISION NEWS 22 ജൂലൈ 2021)
ടോക്യോ ഒളിമ്പിക്‌സ്‌ പുരുഷ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. 16 ടീമുകളാണ്‌ രംഗത്ത്‌. നാല്‌ ഗ്രൂപ്പുകൾ. എട്ട്‌ മത്സരങ്ങളാണ്‌ ഇന്ന്‌. റിയോ ഒളിമ്പിക്‌സ്‌ ഫൈനലിൽ ഏറ്റുമുട്ടിയ ബ്രസീലും ജർമനിയും ഇക്കുറി ആദ്യ റൗണ്ടിലാണ്‌ ഏറ്റുമുട്ടുന്നത്‌. റിയോവിൽ ജർമനിയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചായിരുന്നു ബ്രസീൽ ചാമ്പ്യൻമാരായത്‌. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്കാണ് മത്സരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only