05 ജൂലൈ 2021

ഭാര്യയിൽ നിന്ന്​ മാറിനിൽക്കാൻ വ്യാജ കൊവിഡ്​ സർട്ടിഫിക്കറ്റ്​ ഉണ്ടാക്കിയ യുവാവ്​ ഒടുവിൽ കുടുങ്ങി
(VISION NEWS 05 ജൂലൈ 2021)




 
ഭാര്യയിൽ നിന്ന്​ മാറിനിൽക്കാൻ വ്യാജ കൊവിഡ്​ സർട്ടിഫിക്കറ്റ്​ ഉണ്ടാക്കിയ യുവാവ്​ ഒടുവിൽ കുടുങ്ങി. മധ്യപ്രദേശിലെ ഇൻഡോറിൽ 26 കാരനാണ്​ കൊവിഡ് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഈ വർഷം ഫെബ്രുവരിയിൽ വിവാഹിതനായിരുന്നു. എന്നാൽ ചില വ്യക്തിപരമായ കാര്യങ്ങൾ കാരണം ഭാര്യയിൽ നിന്ന് മാറിനിൽക്കുന്നതിനായിരുന്നു തിരിമറി നടത്തിയത്​.

സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ നിന്ന് മറ്റൊരാളുടെ കൊവിഡ് -19 പോസിറ്റീവ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുകയും പേരിൽ മാറ്റംവരുത്തുകയുമായിരുന്നു. 

സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ നിന്ന് മറ്റൊരാളുടെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്​തായിരുന്നു തട്ടിപ്പെന്ന്​ ഛോട്ടി ഗട്ടോലി പോലീസ് സ്റ്റേഷൻ ചുമതലയുള്ള സഞ്ജയ് ഷുൽക്ക പറഞ്ഞു. വാട്‌സ്‌ആപ്പ് വഴി വ്യാജ റിപ്പോർട്ട് പിതാവിനും ഭാര്യക്കും അയച്ച അദ്ദേഹം വീട്ടിൽ നിന്ന് അപ്രത്യക്ഷനായി. എന്നാൽ രോഗബാധയുടെ ലക്ഷണമൊന്നും കാണിക്കാത്തതിനാൽ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. സ്വകാര്യ ലബോറട്ടറിയുമായി ബന്ധപ്പെട്ടപ്പോഴാണ്​ സത്യം മനസിലായതെന്നും പൊലീസ്​ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only