23 ജൂലൈ 2021

ആമസോണിനും ഫ്ലിപ്​കാർട്ടിനും തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹർജി തള്ളി
(VISION NEWS 23 ജൂലൈ 2021)
കോംപറ്റീഷൻ കമ്മീഷന്‍റെ അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആമസോണും ഫ്ലിപ്​കാർട്ടും സമർപ്പിച്ച ഹർജി കർണാടക ഹൈകോടതി തള്ളി. 2002ലെ കോംപറ്റീഷൻ നിയമത്തിലെ വകുപ്പുകൾ ലംഘിച്ചുവെന്ന്​ ആരോപിച്ചാണ്​ ഫ്ലിപ്​കാർട്ടിനെതിരെയും ആമസോണിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചത്​. തുടക്കത്തിൽ തന്നെ അന്വേഷണം റദ്ദാക്കാനാവില്ലെന്ന്​ കോടതി നിലപാടെടുത്തു.

ചില പ്രത്യേക വിൽപനക്കാർക്ക്​ മാത്രം ആമസോണും ഫ്ലിപ്​കാർട്ടും പ്രാധാന്യം നൽകുന്നവെന്ന പരാതി ഡൽഹി വ്യാപാരി മഹാസംഘാണ്​ ഉന്നയിച്ചത്​. ഇതിന്​ പുറമേ ആമസോണും ഫ്ലിപ്​കാർട്ടും നൽകുന്ന വൻ ഓഫറുകൾ വിപണിയിലെ മത്സരാന്തരീക്ഷം തകർക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങളിലാണ്​ കോംപറ്റീഷൻ കമ്മീഷൻ അന്വേഷണത്തിന്​ ഉത്തവിട്ടത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only