06 ജൂലൈ 2021

തൊടുപുഴയില്‍ മാതാപിതാക്കള്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
(VISION NEWS 06 ജൂലൈ 2021)

ഇടുക്കി തൊടുപുഴയില്‍ മാതാപിതാക്കള്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ സാനിയ, സെബിന്‍, സോണിയ എന്നീ വിദ്യാര്‍ത്ഥികളുടെ സംരക്ഷണമാണ് വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് കുട്ടികളുടെ അമ്മ അനീറ്റ ഹൃദയഘാതം വന്ന് മരിച്ചത്.രണ്ടാഴ്ച്ച മുന്‍പ് മരത്തില്‍ നിന്ന് വീണ് പിതാവും മരിച്ചു. തുടര്‍ന്ന് അമ്മുമ്മയുടെ സംരക്ഷയിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only