26 ജൂലൈ 2021

സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം; സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് ആറുമാസത്തേക്ക് കൂടി നീട്ടി
(VISION NEWS 26 ജൂലൈ 2021)
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് ആറുമാസത്തേക്ക് കൂടി നീട്ടി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് ധനവകുപ്പ് വിശദീകരണം. സര്‍വകലാശാല ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്വയം ഭരണസ്ഥാപനങ്ങള്‍, ക്ഷേമബോര്‍ഡുകള്‍ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.

 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പാര്‍ട്ട് ടൈം തൊഴിലാളികളെയും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒരുവര്‍ഷമായി നീട്ടിവച്ചിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വീണ്ടും നീട്ടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only