29 ജൂലൈ 2021

മദ്യപിച്ചെന്നാരോപിച്ച് യുവാവിന് ഹോം ഗാര്‍ഡിന്റെ മര്‍ദനം; ഹോം​ ഗാർഡിനെതിരെ നടപടി
(VISION NEWS 29 ജൂലൈ 2021)




നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. മദ്യപിച്ച്ബ ഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് സെയ്തലവി യുവാവിനെ നടുറോഡിലിട്ട് തല്ലിയത്. പ്രകോപനമില്ലാതെയാണ് യുവാവിനെ തല്ലിയത്. യുവാവ് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നും അടിക്കുകയായിരുന്നു. നിലത്തേക്ക് വീണ യുവാവിനെ വീണ്ടും ഹോംഗാര്‍ഡ് വീണ്ടും തല്ലി. എന്നാല്‍ നാട്ടുകാരാരും തന്നെ ഇടപെടുന്നില്ല. യുവാവിനെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സെയിദറലിയെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നാണ് വിവരം. ഹോം​ ഗാർഡിനെതിരെ നടപടിയെടുക്കുമെന്ന് നിലമ്പൂർ എസ്എച്ച്ഒ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only