26 ജൂലൈ 2021

രാവിലെ ഉണര്‍ന്നാല്‍ ചെയ്യരുതാത്ത കാര്യങ്ങള്‍
(VISION NEWS 26 ജൂലൈ 2021)
നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മുടെ ശീലങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമതായി, മിക്കവരും അലാറം അടിക്കുമ്പോള്‍ അത് സ്‌നൂസ് ചെയ്ത് വേറെ സമയത്തേക്ക് മാറ്റിവെക്കും. ഇത് ചെയ്യരുത്. അലാറം അടിക്കുമ്പോള്‍ തന്നെ എണീക്കാതിരുന്നാല്‍ ക്ഷീണം തോന്നും. 

അടുത്തതായി, ഉണര്‍ന്ന ഉടന്‍ സോഷ്യല്‍ മീഡിയ നോക്കുന്ന പതിവ് അധികപേര്‍ക്കുമുണ്ട്. രാവിലെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് വരുന്ന ലൈറ്റ് കണ്ണിലടിക്കുന്നത് സുഖകരമല്ല. രാവിലെ എണീറ്റയുടന്‍ സൂര്യപ്രകാശവും, കാറ്റുമെല്ലാം ലഭിക്കും വിധം മുറിയിലെ കര്‍ട്ടനുകള്‍ മാറ്റണം. ഇത് നമ്മളെ ഉന്മേഷഭരിതമാക്കും.

എഴുന്നേറ്റയുടന്‍ ചായയോ, കാപ്പിയോ കുടിക്കുന്നതിന് പകരം ആദ്യം ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കണം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരു കഷ്ണം ബ്രഡോ, ബിസ്‌ക്കറ്റോ കഴിച്ചശേഷം മാത്രം ചായയോ, കാപ്പിയോ കുടിക്കുക. 

പ്രഭാതഭക്ഷണം വൈകി കഴിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. പ്രാതലില്‍ നിന്നാണ് ശരീരത്തിന് വേണ്ട ഊര്‍ജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്. 7 - 8 മണിക്കുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only