15 ജൂലൈ 2021

ഓമശ്ശേരി വാദിഹുദക്ക് മികച്ച വിജയം
(VISION NEWS 15 ജൂലൈ 2021)


ഓമശ്ശേരി : ഓമശ്ശേരി  വാദിഹുദ ഇംഗ്ലീഷ് ഹൈസ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറുമേനി. പരീക്ഷ എഴുതിയ 41 വിദ്യാർത്ഥികളിൽ 12 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 4 വിദ്യാർത്ഥികൾ 9 എ പ്ലസ് കരസ്ഥമാക്കി.  സ്കൂളിൽ ചേർന്ന അനുമോദന യോഗം  മാനേജർ എ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റർ എ പി മൂസ, കെ സി ശാദുലി, ഫൗസിയ, കെ അഫ്നാൻ, ഹല ബഷീർ, ആദിൽ, എം പി ഫസൽ, നവാഫ്‌ സംസാരിച്ചു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only