11 ജൂലൈ 2021

അനാവശ്യ പേജുകളും, ​ഗ്രൂപ്പുകളും ഒഴിവാക്കി ഫേസ്ബുക്ക്
(VISION NEWS 11 ജൂലൈ 2021)


അനാവശ്യ പേജുകൾ, ​ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ എന്നിവ ഒഴിവാക്കി ഫേസ്ബുക്ക്. 5381 അക്കൗണ്ടുകളും പേജുകൾ, ​ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ എന്നിവയാണ് ഇൻസ്റ്റ​ഗ്രാമിൽ നിന്ന് ഫേസ്ബുക്ക് ഒഴിവാക്കിയിരിക്കുന്നത്. ഏഴ് രാജ്യങ്ങളിൽ നിന്നായി എട്ടോളം നെറ്റ് വർക്കുകളാണ് ഒഴിവാക്കിയിരിക്കുന്നത്. 

ജൂൺ മാസത്തിൽ 2,784 ഫേസ്ബുക്ക് അക്കൗണ്ടുകളും 206 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും 2,249 പേജുകളും 142 ഗ്രൂപ്പുകളും നീക്കം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഇറാഖിലും ഇറാനിലും 675 ഫേസ്ബുക്ക് അക്കൗണ്ടുകളും 16 പേജുകളും 10 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ദുരുപയോ​ഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“സംശയാസ്പദമായ എന്നാൽ ഏകോപിതമല്ലാത്ത നടപടികളെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ടുകൾ റീമുവ് ചെയ്തിരിക്കുന്നത്.” ഫേസ്ബുക്ക് പറഞ്ഞു.മെക്സിക്കോയിൽ, 1,621 ഫേസ്ബുക്ക് അക്കൗണ്ടുകളും 1,795 പേജുകളും 75 ഗ്രൂപ്പുകളും 93 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും പലരുമായി ബന്ധപ്പെട്ടിരിക്കുന്നു. മെക്സിക്കോയിലെ പബ്ലിക് റിലേഷൻസ് സ്ഥാപനമായ വോർഗ്കോർപ്പിനായി ജോലി ചെയ്യുന്ന വ്യക്തികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only