11 ജൂലൈ 2021

മരുതിലാവിൽ ചെന്നായ് കൂട്ടത്തിന്റെ ആക്രമണം; അഞ്ച് ആടുകളെ ചെന്നായ് കൂട്ടം കൊന്നുതിന്നു.
(VISION NEWS 11 ജൂലൈ 2021)

അടിവാരം : മരുതിലാവിൽ ചെന്നായ് കൂട്ടം ആടുകളെ ആക്രമിച്ചു വട്ടുകുളത്തിൽ ഷൈനിയുടെ പറമ്പിൽ കെട്ടിയ 3 പെൺ ആടുകളും 2 കുഞ്ഞുങ്ങളെയും ചെന്നായ് കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി.അതിൽ ഒന്ന് അടുത്ത ദിവസങ്ങളിൽ പ്രസവിക്കേണ്ടതായിരുന്നു. ആടുകളെ പൂർണമായും ഭക്ഷിച്ചു. എല്ലുകൾ മാത്രമാണ് അവശേഷിക്കുന്നത്.

ഇന്ന് വൈകീട്ട് 3 നാണ് ചെന്നായ് കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.

ചെന്നായ് കൂട്ടം ഇവിടെ ആദ്യമായാണ് എത്തുന്നത്. ഭക്ഷിക്കാന്‍ എന്തിനെ കിട്ടിയാലും വളഞ്ഞിട്ട് കൊന്ന് തിന്നുന്നതാണ് ചെന്നായ്ക്കളുടെ രീതി.
കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങി നടക്കുന്ന പ്രദേശത്താണ് ചെന്നായ്ക്കള്‍ ആക്രമിച്ചത്. മനഷ്യനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി ചെന്നായ് കൂട്ടത്തിന്റെ ആക്രമണത്തില്‍ പ്രദേശത്തെ എല്ലാവരും ഭീതിയിലാണ്. 

വനംവകുപ്പും പഞ്ചായത്തും ചെന്നായ ആക്രമണം തടയാന്‍ പ്രതിരോധ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only