12 ജൂലൈ 2021

സ്കൂട്ടറും ലോറിയും അപകടം; യുവാവ് മരണപ്പെട്ടു
(VISION NEWS 12 ജൂലൈ 2021)

ഓമശ്ശേരി: ഓമശ്ശേരിക്ക് സമീപം മങ്ങാട് സ്കൂട്ടറും ലോറിയും അപകടത്തിൽ പെട്ട് യുവാവ് മരണപ്പെട്ടു. ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ നിന്നും വെട്ടിച്ചപ്പോൾ മറിഞ്ഞ് റോഡിലേക്ക് തെറിക്കുകയായിരുന്നു.അതേദിശയിൽ പിന്നിൽ വന്ന ലോറിയാണ് ദേഹത്ത് കയറിയത്. കൊടിയത്തൂർ പന്നിക്കോട് അരിയങ്ങോട്ട് ചാലിൽ ഷാജി യാണ് മരണപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only