08 ജൂലൈ 2021

മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
(VISION NEWS 08 ജൂലൈ 2021)

ഏഴാം സെമസ്റ്റർ ബി.എച്ച്.എം. (2017 അഡ്മിഷൻ- റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 23 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ ഒൻപതുവരെയും 525 രൂപ പിഴയോടെ ജൂലൈ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 13 വരെയും അപേക്ഷിക്കാം. ‌

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിലെ നാലാം സെമസ്റ്റർ എം.എ. പ്രോഗ്രാംസ് ഇൻ പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആന്റ് ഹ്യൂമൻ റൈറ്റ്സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേണൻസ് (റഗുലർ) പരീക്ഷകൾ ജൂലൈ 19 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 15 വരെയും അപേക്ഷിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only