18 ജൂലൈ 2021

ഏത്തപ്പഴം, അറിയാം ചില ഗുണങ്ങള്‍
(VISION NEWS 18 ജൂലൈ 2021)
ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് ഏത്തപ്പഴം. പോഷകഗുണങ്ങളാല്‍ സമ്പന്നമായ ഏത്തപ്പഴം പഴുപ്പിച്ച് കഴിക്കുമ്പോഴാണ് ശരീരത്തിന് ആവശ്യമായ കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുക. പഴുത്ത ഏത്തക്കയില്‍ ടിഎന്‍എഫ് (ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.ഏത്തപ്പഴത്തില്‍ ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. സോഡിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഉത്തമം. 

വ്യായാമം ചെയ്യുന്നവര്‍ ഏത്തപ്പഴം കഴിക്കുന്നത് അവരുടെ ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി പഠനം തെളിയിച്ചിട്ടുണ്ട്. പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും എത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്തുന്നത് ശരീരം പുഷ്ടിപ്പെടാന്‍ സഹായകമാണ്. ഏത്തപ്പഴം കഴിക്കുന്നതിലൂടെ അള്‍സര്‍ വരാതിരിക്കുമെന്നു മാത്രമല്ല,ശരീര ഊഷ്മാവ് നിയന്ത്രിക്കാനും വിഷാദം കുറയ്ക്കാനും സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശിവേദനയ്ക്ക് ഉത്തമ പരിഹാരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only