15 ജൂലൈ 2021

മുന്നണി മാറിയപ്പോൾ അഴിമതിക്കാരൻ പുണ്യാളനായി; സർക്കാർ നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്
(VISION NEWS 15 ജൂലൈ 2021)


ജോസ് കെ മാണി ഇടതുമുന്നണിയിൽ എത്തിയതുകൊണ്ട് മാത്രമാണ് നേരത്തെ അഴിമതിക്കാരനെന്ന് വിളിച്ചയാളെ സർക്കാർ പുണ്യാളനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ എം മാണിക്കെതിരായ പരാമർശം സുപ്രീംകോടതിയിൽ സർക്കാർ തിരുത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ അഴിമതിയാണെങ്കിൽ ഉമ്മൻചാണ്ടി എങ്ങനെ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.

കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുതെന്നും വേണമെങ്കിൽ ഉമ്മൻചാണ്ടിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ചോളാനും അന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിൽ അവർ ഈ സമരത്തിൽ നിന്ന് പിന്മാറാമെന്ന് പരസ്യമായി പറയുകയും ഉമ്മൻചാണ്ടിയെ അക്കാര്യം അറിയിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. മാണി അഴിമതിക്കാരൻ അല്ലെന്നും സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായിരുന്നു പ്രതിഷേധമെന്നുമാണ് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ തിരുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only