08 ജൂലൈ 2021

സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും; മന്ത്രി ജി ആര്‍ അനില്‍
(VISION NEWS 08 ജൂലൈ 2021)

സ്പെഷ്യല്‍ കിറ്റ് വിതരണം ആഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. എത്ര ഇനം സാധനങ്ങള്‍ നല്‍കുമെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കിറ്റിനായി 450 കോടി രൂപയിലധികം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ”ഓണത്തിന് 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സ്പെഷ്യല്‍ കിറ്റ് നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എത്രയിനം സാധനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ നാളെ സപ്ലൈക്കോ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനിക്കും.” മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

ഓണത്തിന് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍ ഉണ്ടായേക്കും. പഞ്ചസാര, വെളിച്ചെണ്ണ, സേമിയം ഉള്‍പ്പെടെ 13 ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് ഓണക്കിറ്റ് വിതരണത്തിന്‍റെ ചുമതല വഹിക്കുന്ന സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു. കുട്ടികള്‍ക്ക് ഓണസമ്മാനം എന്ന നിലയില്‍ ചോക്ലേറ്റും ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only