13 ജൂലൈ 2021

കൊളസ്‌ട്രോള്‍ നിങ്ങള്‍ക്ക് വില്ലനാകുന്നുണ്ടോ? എങ്കില്‍ മുതിര ഇങ്ങനെ ഉപയോഗിക്കൂ
(VISION NEWS 13 ജൂലൈ 2021)
ആരോഗ്യം സംരക്ഷിക്കാന്‍ പയര്‍ - പരിപ്പ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് മുതിര. കൊളസ്‌ട്രോളിന് പരിഹാരം കാണാന്‍ പ്രത്യേക രീതിയില്‍ മുതിര ഉപയോഗിക്കാവുന്നതാണ്. ഇതിനായി കറിവേപ്പിലയും വറ്റല്‍മുളകും ജീരകവും മുതിരയ്‌ക്കൊപ്പം ഉപയോഗിക്കണം. 

ഈ പൊടി ഉണ്ടാക്കാനായി ആദ്യം ഒരു ചീനച്ചട്ടി ചൂട്ടാക്കി കറിവേപ്പില എണ്ണ ചേര്‍ക്കാതെ നല്ലതുപോലെ വറുത്തെടുക്കണം. പിന്നീട് ജീരകവും, വറ്റല്‍ മുളകും വറുത്തെടുക്കുക. ഇവയെല്ലാം തണുത്ത് കഴിയുമ്പോള്‍ ഒരുമിച്ച് പൊടിച്ചെടുക്കണം. ഇത് ഭക്ഷണത്തിനൊപ്പമോ വെള്ളത്തില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്. ഈ പൊടി കൊളസ്‌ട്രോളിന് പരിഹാരം കാണുന്നതിനൊപ്പം തന്നെ മറ്റ് പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only