07 ജൂലൈ 2021

പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴി​ച്ചെന്ന്​ പ്രതി; ജാമ്യാപേക്ഷ കോടതി തള്ളി
(VISION NEWS 07 ജൂലൈ 2021)

16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്​ ഗ​ര്‍‌​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കുട്ടിയെ വിവാഹം കഴിച്ചതി​നാ​ല്‍ ജാ​മ്യം ന​ല്‍ക​ണ​മെ​ന്ന പ്ര​തി​യു​ടെ വാ​ദം കോ​ട​തി ത​ള്ളി. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വദേശി സിതീഷിൻ്റെ (23) മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ തൃ​ശൂ​ര്‍ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് ജ​ഡ്​​ജി ത​ള്ളി​യ​ത്. 

2020 ഒ​ക്ടോ​ബ​റി​ലാ​ണ് സം​ഭ​വം. പെ​ണ്‍കു​ട്ടി​യെ ചെ​റാ​യി ബീ​ച്ചി​ലെ​ത്തി​ച്ച്​ പീ​ഡി​പ്പി​ക്കു​ക​യും ഗ​ര്‍ഭി​ണി​യാ​യ​പ്പോ​ൾ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍വെ​ച്ച് താ​ലി കെ​ട്ടു​ക​യു​മാ​യി​രു​ന്നു. വി​വ​രം മ​റ​ച്ചു​വെ​ച്ച​തി​നും ശൈ​ശ​വ വി​വാ​ഹ​ത്തി​ന്​ സ​ഹാ​യി​ച്ച​തി​നും പ്ര​തി​യു​ടെ​യും പെ​ണ്‍കു​ട്ടി​യു​ടെ​യും മാ​താ​പി​താ​ക്ക​ളെ കേ​സി​ല്‍ പ്ര​തി ചേ​ര്‍ത്തി​രു​ന്നു. ശൈ​ശ​വ വി​വാ​ഹം നി​യ​മ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only