21 ജൂലൈ 2021

അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു
(VISION NEWS 21 ജൂലൈ 2021)
ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വിദഗ്ധ ഡോക്ട‍ർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു. 

മരണത്തിന് ആറുമണിക്കൂർ മുമ്പ് സാമൂഹിക മാധ്യമങ്ങളിലിട്ട വീഡിയോയിലടക്കം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടത്തിനായി വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ രൂപീകരിക്കുന്നത്. 

അതേസമയം ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരു വർഷത്തിനിടെ, ശസ്ത്രക്രിയയിലെ പാളിച്ച കാണിച്ച് അനന്യ ഔദ്യോഗികമായൊരു പരാതിയും നൽകിയിട്ടില്ല. മെഡിക്കൽ ബോർഡ് കൂടി ഇക്കാര്യത്തിൽ ഔദ്യോഗിക വാർത്താക്കുറിപ്പിറക്കുമെന്നും ആശുപത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only