25 ജൂലൈ 2021

ആലപ്പുഴയിലെ നഴ്സിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്; പ്രതി കുറ്റം സമ്മതിച്ചു
(VISION NEWS 25 ജൂലൈ 2021)
ആലപ്പുഴ കടക്കരപ്പള്ളിയിലെ നഴ്സിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. പിടിയിലായ പ്രതി രതീഷ് കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ മറ്റൊരു പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് രതീഷ് പറഞ്ഞത്. രതീഷും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായെന്നും അതിനിടെ യുവതിയെ മർദിച്ചപ്പോൾ ബോധരഹിതായെന്നും രതീഷ് പറഞ്ഞു. ബോധ രഹിതയായതോടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിയരുന്നുവെന്നും പ്രതി രതീഷ് പറഞ്ഞതായി പൊലീസ് പറയുന്നു.

ഹരികൃഷ്ണയെ വെള്ളിയാഴ്ചയാണ് സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഹരികൃഷ്ണയുടെ മൂത്ത സഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷിലെ കാണാതാവുകയും ചെയ്തു. അന്വേഷണത്തിൽ രതീഷിനെ ചെങ്ങണ്ടയ്ക്ക അടുത്തുള്ള ബന്ധുവീട്ടിൽ നിന്ന് ശനിയാഴ്ച വൈകിട്ടോടെ പിടികൂടി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് രതീഷ് കുറ്റം സമ്മതിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only