27 ജൂലൈ 2021

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കും; മന്ത്രി എംവി ഗോവിന്ദന്‍
(VISION NEWS 27 ജൂലൈ 2021)
കോര്‍പ്പറേഷൻ, നഗരസഭ നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളതെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. നഗരശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും കാലോചിതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് വൈക്കം നിയമസഭാംഗം സി കെ ആശ നല്‍കിയ സബ്മിഷന്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പതിനൊന്നാം ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ളതായും സ്ഥിരം നിയമനം പാടില്ലെന്നും കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ എടുക്കണമെന്നുമുള്ള നിലപാട് തള്ളിക്കളയണമെന്നായിരുന്നു സബ്മിഷനിലെ നിര്‍ദേശം. ചില നഗരസഭകളില്‍ ആവശ്യത്തില്‍ കൂടുതല്‍ തൊഴിലാളികളും ചിലവയില്‍ വളരെ കുറവ് തൊഴിലാളികളും ഉണ്ടെന്നും ആ പ്രശ്‌നം പരിഹരിച്ച് നഗരസഭകള്‍ക്ക് ആവശ്യത്തിനുള്ള തൊഴിലാളികളെ മാത്രം നിയമിച്ച് അവര്‍ക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാണ് ശമ്പളകമ്മീഷന്റെ ശുപാര്‍ശയെന്നും ഇതിന്‍മേല്‍ സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only