29 ജൂലൈ 2021

ചെവിയില്‍ ബഡ്‌സിട്ട് തിരിക്കുന്നവരണോ; അറിയണം പതിയിരിക്കുന്ന അപകടത്തെ കുറിച്ച്!!!
(VISION NEWS 29 ജൂലൈ 2021)
ചെവി വൃത്തിയാക്കാന്‍ പലപ്പോഴും ബഡ്സ് ഉപയോഗിക്കുന്നവരാകും നമ്മളിൽ പലരും. ബഡ്‌സ് ഒട്ടും സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മറ്റു ശരീരഭാഗങ്ങള്‍ പോലെ ചെവിയും വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ചെവിയിലെ വാക്‌സ് നീക്കം ചെയ്തില്ലെങ്കില്‍ അത് അണുബാധയ്ക്കും ചെവിവേദനയ്ക്കും കാരണമായേക്കാം.ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിച്ചാൽ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകും. ഇത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകാം.ഇത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകാം. ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്. ബഡ്‌സ് അശ്രദ്ധമായി ഇട്ടാല്‍ പുറംതൊലിക്ക് കേടുപറ്റാന്‍ സാധ്യതയുണ്ട്. 

ബഡ്‌സ് ചെവിക്കുള്ളിലേക്ക് നന്നായി തിരുകികയറ്റുന്ന പ്രവണത ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാരം. ചെവിയില്‍ വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിയാല്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ കാണിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്. പ്രധാനമായും രണ്ടുതരത്തിലുള്ള ഗ്രന്ഥികളാണ് ചെവിക്കുള്ളില്‍ ചെവിക്കായം ഉൽപാദിപ്പിക്കുന്നത്- സെറുമിനസ് ഗ്രന്ഥിയും സെബാഷ്യസ് ഗ്രന്ഥിയും. ഇവയുടെ പ്രവര്‍ത്തനത്തിന്റെ അനുപാതത്തിലുള്ള വ്യത്യാസമാണ് ചെവിക്കായത്തിന്റെ നിറത്തിലും രൂപത്തിലുമുള്ള മാറ്റത്തിനു കാരണം.

ചെവിക്കായം ബഡ്സ് ഉപയോഗിച്ചു നീക്കം ചെയ്യേണ്ട കാര്യമില്ല. നമ്മുടെ ശരീരത്തിലെ പുറംതൊലി കൊഴിഞ്ഞു പോകുന്നതുപോലെ ചെവിക്കുള്ളിലെ തൊലിയും കൊഴിയുന്നു. ഇവയെല്ലാംകൂടിയാണ് ചെവിക്കായം ഉണ്ടാക്കുന്നത്. ഇത് ശരീരം തന്നെ സാവധാനത്തില്‍ പുറത്തേക്കു കളയും. ഇതു മനസ്സിലാക്കാതെയാണ് നമ്മള്‍ ബഡ്സ് ഇട്ടു വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന ബഡ്സിന്റെ യഥാര്‍ഥ ഉപയോഗം സത്യത്തില്‍ ചെവിയുടെ പുറംഭാഗം വൃത്തിയാക്കുക എന്നതാണ്.
ഇനി ചെവിയില്‍ വല്ലാത്ത ചൊറിച്ചിലോ അസ്വസ്ഥതകളോ അനുഭവപ്പെടുകയാണങ്കില്‍ ഇഎന്‍ടി സ്പെഷലിസ്റ്റിന്റെ സഹായം തേടുന്നതാണ് ഉചിതം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only