17 ജൂലൈ 2021

ഓമശ്ശേരിയിൽ പച്ചക്കറിക്കടയിൽ മോഷണം
(VISION NEWS 17 ജൂലൈ 2021)


ഓമശ്ശേരി:
ഓമശ്ശേരിയിൽ നിന്നും തിരുവമ്പാടി റോഡിലേക്ക് തിരിയുന്ന
സമയത്ത് ഇടത് വശത്തായുള്ള 
കണ്ണറോട്ടുപൊയിൽ നാസർ എന്നയാളുടെ
കെ പി എൻ വെജിറ്റബിൾസ് എന്ന കടയിലാണ് മോഷണം നടന്നത്. 
ഇന്നലെ രാത്രി രണ്ടേ പത്തോടെയാണ് മോഷണം നടന്നത്.
മോഷ്ടാക്കൾ പൂട്ട് പൊളിച്ചു കടയുടെ ഉള്ളിലേക്ക് നുയഞു 
കയറി  
കടയുടെ ഉള്ളിൽ സൂക്ഷിച്ച
45,000 രൂപ മോഷ്ടിച്ചു.
കടയുടെ പിറകുവശത്ത് ബൈക്ക് നിർത്തി രണ്ടുപേരാണ് 
മോഷണം നടത്തിയത്.

ഒരു മാസം മുൻപ് 
താഴെ ഓമശ്ശേരി 
അമാസി സൂപ്പർമാർക്കറ്റിൽ 
സമാന രീതിയിൽ
കളവു നടന്നിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ  നിലവിലുള്ളതിനാൽ
രാത്രി സമയങ്ങളിൽ ഓമശ്ശേരി അങ്ങാടി വിജനമായതിനാലും 
തെരുവുവിളക്കുകൾ കത്താത്തതിനാലും 
കളവു നടത്താനും മറ്റുംയഥേഷ്ടം സാധിക്കുന്നഅവസ്ഥയാണിപ്പോൾ.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി കടയിലെസി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only