20 ജൂലൈ 2021

കാസർ​ഗോഡ് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
(VISION NEWS 20 ജൂലൈ 2021)
 
കാസർഗോഡ് ബേഡകം കുറിത്തിക്കുണ്ടിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. സുമിതയെ ഭർത്താവ് അനിൽകുമാർ വിറക് തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സുമിതയെ ഉടൻ ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. അനിൽകുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only