09 ജൂലൈ 2021

ഗയിൽ കുഴിയിൽ വീണ്ടും വാഹനം താഴ്ന്നു. തച്ചംപൊയിലിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക്
(VISION NEWS 09 ജൂലൈ 2021)

താമരശ്ശേരി: ഗയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ച കുഴി ശരിയായ രൂപത്തിൽ നികത്താത്തതിനാൽ അപകടം പതിവായി. ഇന്ന് തച്ചംപൊയിലിന് സമീപം ചാലക്കരയിലാണ് ബസ്സ് താഴ്ന്നത്.നിറയെ യാത്രക്കാരുമായി കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ശ്രീ ലക്ഷ്മി ബസ്സിൻ്റെ ഒരു ഭാഗത്തെ ടയറുകൾ പൂർണമായും താഴ്ന്ന് പോയി. ബസ്സ് മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കുഴികൾ ശരിയായി നികത്താത്തത് കാരണം നിരവധി സ്ഥലങ്ങളിൽ ലോറികളും മറ്റ് വാഹനങ്ങളും കുഴികളിൽ താഴ്ന്നിരുന്നു. താമരശ്ശേരി മുതൽ കുന്ദമംഗലം വരെ വിവിധ സ്ഥലങ്ങളിൽ കുഴികൾക്ക് മീതെ ക്വാറി വേസ്റ്റ് തട്ടിയത് മൂലം തെന്നി വീണ് നിരവധി ഇരുചക്രവാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അപകടത്തിൽപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only