27 ജൂലൈ 2021

കൊവിഡ് പ്രതിരോധത്തിൽ കേരളം വെല്ലുവിളി നേരിടുന്നു; നിയമസഭയിൽ മുഖ്യമന്ത്രി
(VISION NEWS 27 ജൂലൈ 2021)
കൊവിഡ് പ്രതിരോധത്തിൽ കേരളം വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിന്റെ നിയന്ത്രണങ്ങൾ ശാസ്ത്രീയമായി തന്നെ നടപ്പാക്കിയതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.മുതിർന്ന പൗരന്മാരുടെ ബാഹുല്യവും ജിവിത ശൈലി രോഗങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. രാജ്യത്ത് ആകെ 67 ശതമാനം പേർക്ക് കൊവിഡ് വന്നുവെന്നും കേരളത്തിൽ അത് 42 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വാക്സിനേഷനിൽ കേരളം വീഴ്ച വരുത്തിയിട്ടില്ല, കേരളത്തിന് വാക്സീൻ തികയുന്നില്ലെന്നതാണ് സ്ഥിതിയെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഭക്ഷ്യക്കിറ്റ് വിതരണനത്തിൽ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only