09 ജൂലൈ 2021

യുവതി കുളിക്കുന്നതിനിടെ ദൃശ്യം പകർത്താൻ ശ്രമം: യുവാവ് പിടിയിൽ
(VISION NEWS 09 ജൂലൈ 2021)

കൽപ്പറ്റയിൽ യുവതി കുളിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണിയാരം മെറ്റിയാരകുന്നേൽ ശരൺപ്രകാശ് (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. 

പരാതിയെ തുടർന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി നിയമപ്രകാരമാണ് ശരൺ പ്രകാശിന്റെ പേരിൽ കേസെടുത്തിട്ടുള്ളത്.

മാനന്തവാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി വീട്ടിലെത്തി കുളിക്കുന്നതിനിടെ കുളിമുറിയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ശരൺപ്രകാശ് ഓടി രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only