15 ജൂലൈ 2021

ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ലഹരിമാഫിയയിലേക്ക് എത്താതെ അന്വേഷണ സംഘം
(VISION NEWS 15 ജൂലൈ 2021)




പാലക്കാട് തൃത്താലയിൽ പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ എങ്ങുമെത്താതെ അന്വേഷണം. ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും ലഹരി മാഫിയയിലേക്ക് അന്വേഷണം എത്തിയില്ല. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ ഒമ്പത് പേര്‍ പങ്കെടുത്തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെയാണ് ചാലിശ്ശേരി പൊലീസ് അന്വേഷണം നടത്തി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. 

മുഖ്യപ്രതി അഭിലാഷിന്‍റെ നേതൃത്വത്തില്‍ പട്ടാമ്പി കേന്ദ്രമാക്കി ലഹരി മരുന്നു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പരാതിയിലുണ്ടായിരുന്നു. കഴിഞ്ഞ മാസം നാലു ദിവസം പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഉന്നത നേതാവിന്‍റെ മകനടക്കം 9 പേർ പങ്കെടുത്തെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ വിവരം. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഉള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. തൃത്താല, കൊപ്പം, പട്ടാമ്പി, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പരാതിയില്‍ പറഞ്ഞിരുന്ന ചിലരുടെ വീടുകളില്‍ പരിശോധന നടത്തിയതൊഴിച്ചാല്‍ ഒരാളെപ്പോലും പിടികൂടാന്‍ അന്വേഷണ സംഘത്തിനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only