18 ജൂലൈ 2021

ജിസിഡിഎ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി എം.എ യൂസഫലി; കടവാടക കുടിശ്ശികയടക്കം ലുലു ​ഗ്രൂപ്പ് അടയ്ക്കും
(VISION NEWS 18 ജൂലൈ 2021)
കടവാടക നല്‍കാത്തതിന്റെ പേരിൽ കൊച്ചി മറൈന്‍ ഡ്രൈവില്‍ ജിസിഡിഎ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി എം.എ യൂസഫലി. പ്രസന്നയുടെ കടവാടക കുടിശ്ശികയടക്കം ലുലു ​ഗ്രൂപ്പ് അടയ്ക്കും. ലോക്ക്ഡൗണില്‍ വാടക നല്‍കിയില്ലെന്നാരോപിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ വീട്ടമ്മയുടെ കട ജിസിഡിഎ അടപ്പിച്ചിരുന്നു. സംഭവം വാർത്തയായതോടെയാണ് സഹായഹസ്തവുമായി യൂസഫലി എത്തിയത്.

താന്തോന്നിത്തുരുത്ത് സ്വദേശി പ്രസന്നകുമാരിയെയാണ് ഇറക്കിവിട്ടത്. ലോക്ക്ഡൗണ്‍ കാലത്ത് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് കട ഒഴിപ്പിച്ചത്. ജിസിഡിഎ അധികൃതര്‍ കടയിലെ സാധന സാമഗ്രികള്‍ പുറത്തേക്ക് വലിച്ചിട്ടതായും പരാതിയുണ്ട്. മൂന്ന് വര്‍ഷമായി 9 ലക്ഷത്തോളമാണ് വാടകകുടിശ്ശിക. 25ാം തിയതി കടയില്‍ നോട്ടിസ് പതിപ്പിച്ച് കടയടച്ചു. എത്ര കുടിശ്ശികയുണ്ടെന്ന് പോലും തന്നെ അറിയിച്ചില്ല. ജിസിഡിഎ സെക്രട്ടറിയോട് അന്വേഷിച്ചപ്പോളും ഒന്നും ചെയ്യാനാകില്ലെന്നും പ്രസന്ന കുമാരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only