20 ജൂലൈ 2021

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ
(VISION NEWS 20 ജൂലൈ 2021)
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെ ഈദ് നമസ്കാരത്തിന് അനുമതിയുണ്ട്. കേരളത്തിൽ നാളെയാണ് ബലി പെരുന്നാൾ.

കൊവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറി സൗദി, യു എ ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടക്കും. അതേസമയം ഒമാനിൽ പെരുന്നാളിന് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിക്കും. ഒമാനിൽ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്നാണ് നിർദേശം. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് എത്താൻ അനുമതിയുണ്ട്.

യു.എ.ഇയിൽ ഈദ് നമസ്കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണം. പെരുന്നാളിനോട് അനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only