29 ജൂലൈ 2021

ഇല മുതൽ വേര് വരെ ഔഷധം; തുളസിയുടെ ​ഗുണങ്ങളറിയാം
(VISION NEWS 29 ജൂലൈ 2021)
നിരവധി ഔഷധ ഗുണങ്ങളുള്ള സസ്യമാണ് തുളസി. നിരവധി അസുഖങ്ങൾക്കുള്ള അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയും. ഇലയും പൂവും തണ്ടും വേരുമെല്ലാം ഔഷധ ഗുണമുള്ളതു തന്നെ. നമ്മുടെയും കുട്ടികളുടെയും ആരോഗ്യത്തിനു വേണ്ടി മുറ്റത്ത് തുളസി നടാം.മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനെ രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ എന്നു വിളിക്കുന്നു. 

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. പനി പമ്പകടക്കണമെങ്കില്‍ തുളസി നീര് കഴിച്ചാല്‍ മതി.

വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക.

നേത്ര രോഗങ്ങള്‍ക്ക് കൃഷ്ണതുളസിയില നല്ലതാണ്. കൃഷ്ണതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണില്‍ ഉറ്റിക്കുന്നത് വേദന അകറ്റാന്‍ സഹായിക്കും.തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലില്‍ തേയ്ക്കുകയോ അല്ലെങ്കില്‍ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്നാറ്റം അകറ്റാന്‍ സഹായിക്കും.ലൂക്കോഡര്‍മ പോലുള്ള ചര്‍മ രോഗങ്ങള്‍ അകറ്റാന്‍ തുളസി നീര് സഹായിക്കും. പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച്‌ പുരട്ടുക. എളുപ്പം ഭേദമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only