04 ജൂലൈ 2021

ഐഎന്‍എല്ലില്‍ അവഗണന, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പുനരുജ്ജീവിപ്പിക്കും
(VISION NEWS 04 ജൂലൈ 2021)


പിടിഎ റഹീമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പുനരുജ്ജീവിപ്പിക്കുന്നു. ഐഎന്‍എല്ലില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് എന്‍എസ്‍സി പുനരുജ്ജീവിപ്പിക്കാന്‍ കാരണം. ചില ഐഎന്‍എല്‍ നേതാക്കളും എന്‍എസ്‍സിക്കാര്‍ക്കൊപ്പം പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട്.
2019 മാര്‍ച്ചിലാണ് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചത്. എന്‍എസ്‍സി അന്ന് പിരിച്ചുവിട്ടിരുന്നില്ല. മൂന്ന് സംസ്ഥാന ഭാരവാഹികള്‍, മൂന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, 20 കൌണ്‍സില്‍ അംഗങ്ങള്‍, ആറ് ജില്ലാ കമ്മിറ്റികളില്‍ ഭാരവാഹിത്വം- ഇതായിരുന്നു ലയന സമയത്തെ ഫോര്‍മുല. ഇതില്‍ മൂന്ന് സംസ്ഥാന ഭാരവാഹികളും മൂന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമെന്ന ധാരണ ഐഎന്‍എല്‍ പാലിച്ചു.
20 കൌണ്‍സില്‍ അംഗങ്ങള്‍, ആറ് ജില്ലാ കമ്മിറ്റികളില്‍ ഭാരവാഹിത്വം എന്ന ധാരണ പാലിച്ചില്ല. ഇതോടെയാണ് ഇനി ഐഎന്‍എല്ലില്‍ നില്‍ക്കേണ്ടെന്ന് എന്‍എസ്‍സിക്കാര്‍ അറിയിച്ചത്.
ഐഎല്‍എല്ലിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഐഎന്‍എല്ലിലെ ചില നേതാക്കളും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്‍റെ ഭാഗമായേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only