30 ജൂലൈ 2021

അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ഏറ്റുമുട്ടല്‍; സു​ര​ക്ഷാ സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു
(VISION NEWS 30 ജൂലൈ 2021)

അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ല്‍ സു​ര​ക്ഷാ സേ​ന ഭീ​ക​രരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വ​ധി​ച്ചു. നാ​ഷ​ണ​ല്‍ സോ​ഷ്യ​ലി​സ്റ്റ് കൗ​ണ്‍​സി​ലി​ന്‍റെ ഒ​രു വി​ഭാ​ഗ​മാ​യ എ​ന്‍​എ​സ്‌​സി​എ​ന്‍(​കെ-​വൈ​എ)​യു​ടെ ഭാ​ഗ​മാ​യ ഭീ​ക​ര​രെ​യാ​ണ് വ​ധി​ച്ച​ത്. ഇ​വ​രി​ല്‍ നി​ന്നും വ​ന്‍ ആ​യു​ധ​ശേ​ഖ​ര​വും വെ​ടി​യുണ്ട​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഖ​പ്ലം​ഗി​ലെ കോ​ട്ടം വ​ന​മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭീ​ക​ര​രോ​ട് കീ​ഴ​ട​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ചു​വെ​ങ്കി​ലും ഇ​വ​ര്‍ വെ​ടി​യു​തി​ര്‍​ത്തു. തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only