12 ജൂലൈ 2021

പെട്രോൾ വില കൂടി,ഡീസൽ വില കുറഞ്ഞു
(VISION NEWS 12 ജൂലൈ 2021)




പെട്രോള്‍ വില പതിവുപോലെ ഇന്നും കൂട്ടി.ലിറ്ററിന് 28 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 17 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും,ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയും, ഡീസലിന് 94.60 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.65 രൂപയും, ഡീസലിന് 94.90 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only