25 ജൂലൈ 2021

മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ പൂര്‍ണ സജ്ജം
(VISION NEWS 25 ജൂലൈ 2021)
രാജ്യത്ത് മൂന്നാമതൊരു കൊവിഡ് തരംഗമുണ്ടായാല്‍ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് നീതി അയോഗ് വൈസ് ചെയ‌ര്‍മാന്‍ ഡോ.രാജീവ് കുമാര്‍. സാമ്പത്തിക സൂചകങ്ങളെല്ലാം മെച്ചപ്പെടുന്നതിന്റെ സൂചന കാട്ടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗമുണ്ടായാലും മുന്‍പത്തെക്കാള്‍ നന്നായി നാം തയ്യാറായിക്കഴിഞ്ഞു. അതിനാല്‍ സാമ്പത്തികമായി മുന്‍പുണ്ടായത് പോലെ തകര്‍ച്ച ഇന്ത്യക്ക് നേരിടേണ്ടി വരില്ല. 'ഐസിഎം‌ആര്‍ പറഞ്ഞതനുസരിച്ച്‌ രാജ്യത്തെ മൂന്നില്‍ രണ്ട് പേര്‍ക്കും രോഗം വഴിയോ വാക്‌സിനിലൂടെയോ പ്രതിരോധ ശേഷി വന്നുകഴിഞ്ഞു.' രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.

2019-20 വര്‍ഷങ്ങളില്‍ കൊവിഡ് മൂലം ഇന്ത്യയ്‌ക്ക് വലിയ സാമ്പത്തിക നഷ്‌ടമുണ്ടായി. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും രാജ്യം പുറത്തുകടക്കുകയാണെന്നും ഡോ. രാജീവ് പറഞ്ഞു. വിശാഖപ്പട്ടണത്തെ ഇന്ത്യന്‍ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only