17 ജൂലൈ 2021

ബക്രീദ് ഇളവ് അശാസ്ത്രീയം,രോഗ വ്യാപനം വര്‍ദ്ധിപ്പിക്കും.
(VISION NEWS 17 ജൂലൈ 2021)

കൊടുവള്ളി : മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ബക്രീദ് ഇളവില്‍ ഡി കാറ്റഗറിയിലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയത് വന്‍ അബദ്ധമാവുമെന്ന് വിലയിരുത്തല്‍.ടെസ്റ്റ് പോസിറ്റീവിറ്റി 15 ശതമാനത്തില്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ ഷോപ്പിങ്ങിനായി ദൂര സ്ഥലങ്ങളില്‍ പോവുമ്പോള്‍ കൂടുതല്‍ രോഗ വ്യാപനത്തിന് കാരണമാവും.

നിലവില്‍ ബലിപെരുന്നാള്‍ കഴിയും വരെ താമരശ്ശേരി,കൊടുവള്ളി,കിഴക്കോത്ത് പഞ്ചായതുകള്‍ ഡി കാറ്റഗറിയിലാണ്.ഇവിടങ്ങളിലുള്ള ആളുകള്‍ കൂട്ടമായി പൂനൂര്‍,കുന്ദമംഗലം ഭാഗങ്ങളിലേക്ക് പോകുമ്പോള്‍ കൂടുതല്‍ തിരക്ക് കൂടാനും കാരണമാവും.

ബലിപെരുന്നാള്‍ ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഷോപ്പിംഗ് നടക്കുന്ന താമരശ്ശേരി,കൊടുവള്ളി നഗരങ്ങളിലെ മുഴുവന്‍ കടകള്‍ക്ക് കൂടി ഇളവ് ദിവസങ്ങളില്‍ കട തുറക്കാന്‍ അനുമതി വേണമെന്ന ആവശ്യം വ്യാപാരികള്‍ ശക്തമാക്കിയിട്ടുണ്ട്.ഇളവുകളില്‍ ഡി കാറ്റഗറി കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കൂടുതല്‍ രോഗ വ്യാപനം സര്‍ക്കാര്‍ തന്നെ ക്ഷണിച്ച് വരുത്തലായി മാറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only