09 ജൂലൈ 2021

പത്ത് മടങ്ങുവരെ അധിക പ്രതിരോധം;കൊവിഡ് വാക്സിൻ മൂന്നാംഡോസിന് അനുമതി തേടാനൊരുങ്ങി ഫൈസർ
(VISION NEWS 09 ജൂലൈ 2021)

രണ്ട്​ ഡോസ്​ കൊവിഡ്​ വാക്​സിനെടുത്തവര്‍ക്ക്​ മൂന്നാമതൊരു ഡോസു കൂടി നല്‍കാന്‍ അനുമതി തേടാനൊരുങ്ങി​ ഫൈസര്‍. പുതിയ വകഭേദങ്ങള്‍ക്കെതിരെയടക്കം അഞ്ചു മുതല്‍ പത്തു മടങ്ങു വരെ അധിക പ്രതിരോധം ഇതിലൂടെ സാധ്യമാകുമെന്നാണ്​ കമ്പനി പറയുന്നത്​.കോവിഷീല്‍ഡ്​, ആസ്​ട്രസെനിക, ഫൈസര്‍ തുടങ്ങിയ എംആര്‍എന്‍എ വാക്​സിനുകള്‍ രണ്ട്​ ഡോസാണ്​ നിലവില്‍ നല്‍കുന്നത്​. എന്നാല്‍, രണ്ടാം ഡോസെടുത്ത്​ 12 മാസത്തിനകം മൂന്നാമതൊരു ഡോസു കൂടി നല്‍കിയാല്‍ രണ്ട്​ ഡോസെടുത്തവരെക്കാള്‍ പതിന്‍മടങ്ങ്​ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ്​ കമ്പനി പറയുന്നത്​.അമേരിക്കയില്‍ കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം ചില മേഖലകളില്‍ വ്യാപിക്കുന്നുണ്ട്​. ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന പ്രതിരോധ ശേഷി നല്‍കാന്‍ മൂന്നാം ഡോസിന്​ കഴിയുമെന്നാണ്​ ഫൈസര്‍ അവകാശപ്പെടുന്നത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only