14 ജൂലൈ 2021

കൊയിലാണ്ടി തട്ടിക്കൊണ്ടുപോകൽ; അഷ്റഫിന്റെ കാൽ ഒടിഞ്ഞ നിലയിൽ
(VISION NEWS 14 ജൂലൈ 2021)
കൊയിലാണ്ടിയിൽ നിന്ന് അക്രമി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്റഫിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ. ഇന്ന് പുലർച്ചെ കുന്ദമംഗലത്ത് ഇറക്കിവിട്ട അഷ്റഫിന്റെ ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇയാളെ മാവൂരിലെ തടി മില്ലിലാണ് പാർപ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ക്രൂരമായി മർദ്ദിച്ചെന്ന് വ്യക്തമായി. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. 

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അഷ്റഫ് ഉള്ളത്. ഇന്നലെയാണ് ഊരള്ളൂരിൽ വെച്ച് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്.

തട്ടിക്കൊണ്ട് പോകാനായി സംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു ലോറിയുടെ നമ്പറാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only