22 ജൂലൈ 2021

കാസര്‍കോട്ട് മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
(VISION NEWS 22 ജൂലൈ 2021)
കാസര്‍ഗോഡ് പിലിക്കോട് മടിവയലിലെ തളര്‍വാതരോഗിയായ കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാനകിക്ക് പുറമെ സഹോദരിയുടെ മകന്‍ അന്നൂര്‍ പടിഞ്ഞാറ് താമസിക്കുന്ന വി.രാജേഷ് , കണ്ടങ്കാളിയിലെ അനില്‍ എന്നിവരാണ് അറസ്റ്റിലായത്. 

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന നാലാമനെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. നേരത്തെ കൊവിഡ് ബാധിതനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ കുഞ്ഞമ്പുവിനെ പരിചരിക്കുന്നതിലെ പ്രയാസവും, കുത്തുവാക്കുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10 നും 11 മിടയില്‍ സംഘം കുഞ്ഞമ്പുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only