05 ജൂലൈ 2021

മദ്യശാലകള്‍ തുറന്നത് രണ്ടുമാസങ്ങൾക്ക് ശേഷം; പടക്കം പൊട്ടിച്ച്‌ ആഘോഷമാക്കി ജനങ്ങൾ
(VISION NEWS 05 ജൂലൈ 2021)

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ മദ്യശാലകകളും തുറന്നു. രണ്ട് മാസങ്ങൾക്ക് ശേഷം മദ്യശാലകള്‍ വീണ്ടും തുറന്നതോടെ ജനങ്ങൾ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. എന്നാല്‍ കുറഞ്ഞ രോഗബാധയുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകളും വരുത്തിയിരുന്നു. 

ഇതോടെ കോയമ്പത്തൂരിലെ മദ്യപന്മാര്‍ ഭയങ്കര സന്തോഷത്തിലായി. മദ്യശാലകളുടെ മുമ്പില്‍ തേങ്ങയുടച്ച ഇവര്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്. മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only