26 ജൂലൈ 2021

സംസ്ഥാനത്തെ നാലായിരം കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി; മന്ത്രി മുഹമ്മദ് റിയാസ്
(VISION NEWS 26 ജൂലൈ 2021)
പിഡബ്ല്യൂഡി ഫോര്‍ യു ആപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ നാലായിരം കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ അറിയിച്ചു. 

ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ ശോചനീയാവസ്ഥയും മന്ത്രി ചൂണ്ടിക്കാട്ടി. അറ്റകുറ്റപണികള്‍ക്ക് അനുമതി വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്ര ഗതാഗത മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് വകുപ്പുകള്‍ സംയുക്തമായി പരിഹാരം കാണുമെന്നും. സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമേ ഇത് സാധിക്കുകയൊള്ളു എന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only