23 ജൂലൈ 2021

ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് ഉടന്‍ ലഭ്യമാക്കും, എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
(VISION NEWS 23 ജൂലൈ 2021)
കൊറോണ പ്രതിരോധ വാക്‌സിനായ ഫൈസര്‍ രാജ്യത്ത് ലഭ്യമാക്കുന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുന്നതില്‍ കേന്ദ്രത്തിന് രാഷ്‌ട്രീയമില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. എല്ലാവരും ഒരുമിച്ച്‌ നിന്നാല്‍ മാത്രമെ എത്രയും വേഗം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാകൂ. പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിനേഷനെ രാഷ്‌ട്രീയവത്കരിക്കുന്നുവെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് ലോക്‌സഭയില്‍ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only