26 ജൂലൈ 2021

വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
(VISION NEWS 26 ജൂലൈ 2021)
വിസ്മയാ കേസില്‍ വിസ്മയയുടെ ആത്മഹത്യ ഭർത്താവ് കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി. പ്രതിക്ക് കൊവിഡ് രോഗബാധ ഉണ്ടായതിനെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ചോദ്യം ചെയ്യൽ ആവശ്യമാണന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.കിരൺകുമാറിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിക്കും. സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂൺ 21 നാണ് വിസ്മയയെ കിരണിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only