14 ജൂലൈ 2021

സ്ത്രീ സുരക്ഷിത കേരളം; ഗവർണർ ആരിഫ് ഖാൻ ഇന്ന് ഉപവാസമിരിക്കും
(VISION NEWS 14 ജൂലൈ 2021)

സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസമിരിക്കും.രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം.രാവിലെ എട്ട് മണിക്ക് രാജ്ഭവനിൽ ഗവർണർ ഉപവാസം തുടങ്ങും വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഉപവാസം. വീടുകളിലും ഗാന്ധിഭവനിലുമാണ് ഇന്ന് ഉപവാസ സമരം നടക്കുക. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only