20 ജൂലൈ 2021

ജവാൻ റം വീണ്ടുമെത്തുന്നു; മദ്യ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും
(VISION NEWS 20 ജൂലൈ 2021)
ജവാന്‍ മദ്യ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ റം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് എക്‌സൈസ് കമ്മിഷ്ണറാണ് ഉത്തരവിട്ടത്. പൊടിപടലങ്ങള്‍ കണ്ടെത്തിയതിനാല്‍, മുന്‍പ് നിര്‍മ്മിച്ച മദ്യം വീണ്ടും അരിച്ചെടുത്ത ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജവാനു പച്ചക്കൊടി കിട്ടി. റം ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിനുളള അനുമതി – കേരള ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിനു കൈമാറി. 

ഇതിന്റെ അടിസ്ഥാനത്തില്‍ലുളള തുടര്‍ നടപടികളിലേയ്ക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇതിനു മുന്നോടിയായി, കുപ്പിലിയാക്കാന്‍ പാകത്തിനു, മുന്‍പ് തയാറാക്കിയിരുന്ന 1.75 ലക്ഷം ലിറ്റര്‍ മദ്യം മറ്റൊരു ടാങ്കിലേക്ക് മാറ്റും. ശേഷം ഈ ടാങ്ക് വൃത്തിയാക്കും. പൊടി പടലങ്ങള്‍ കണ്ടെത്തിയ മദ്യം വീണ്ടും അരിച്ചെടുക്കും. സാമ്പിള്‍ തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലിബില്‍ പരിശോധനയ്ക്ക് അയയ്ക്കും. മനുഷ്യ ഉപഭോഗത്തിനു പാകമെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബോട്ടിലിങ് അനുവദിക്കുകയുളളുവെന്ന് എക്‌സൈസ് കമ്മിഷ്ണറുടെ ഓഫിസ് വിശദീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only