👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ജൂലൈ 2021

പെരുന്നാൾ കിറ്റ് വിതരണവും പ്രാർത്ഥനാ സംഗമവും നടത്തി
(VISION NEWS 18 ജൂലൈ 2021)


കിഴക്കോത്ത് :ഈസ്റ്റ് കിഴക്കോത്ത് ദാറുൽ ഹുദാ മദ്രസ  കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ മദ്രസാധ്യാപകർക്ക് ബലി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കോവിഡ് സമയത്ത്  പ്രയാസമനുഭവിക്കുന്ന  ഉസ്താദുമാർക്ക്  ഒരു  കൈസഹായം ആയിരിക്കും ഇതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മദ്രസ സെക്രട്ടറി കെ കെ എച്ച് അബ്ദുറഹ്മാൻ  കുട്ടി സാഹിബ് പറഞ്ഞു പരിപാടിയിൽ സദർ മുഅല്ലിം അബ്ദുൽ ജലീൽ ഫൈസി പ്രാർത്ഥന നിർവഹിച്ചു. ഹനീഫ റഹ്മാനി ,കെ ടി അബു ഹാജി, ഏഴുകളത്തിൽ മുഹമ്മദ് ഹാജി, സി എം ഖാലിദ് ,കെ പി മൊയ്തീൻകുട്ടി ,  ഷംസുദ്ദീൻ റബ്ബാനി, തുടങ്ങിയവർ  പങ്കെടുത്തു. മുസ്ഥഫ നിസാമി സ്വാഗതവും ശംവീൽ അശ്അരി നന്ദിയും പറഞ്ഞു. ഇതിന്  വേണ്ടി സഹായിച്ച് സഹകരിച്ച മുഴുവനാളുകൾക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only