12 ജൂലൈ 2021

മഴക്കാലമാണ്!! അപകടങ്ങളിൽ കരുതൽ വേണം; വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...!!
(VISION NEWS 12 ജൂലൈ 2021)

മഴക്കാലം എത്തുകയാണ്. പൊതുവെ വാഹന അപകടങ്ങളും മറ്റും മഴക്കാലത്ത് പതിവാണ്. അപകടങ്ങൾ ഒഴിവാക്കാൻ അതീവ ശ്രദ്ധ അത്യാവശ്യമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ എന്തു ചെയ്യും എന്നാണ് പലരിലും ആശങ്ക ഉണ്ടാക്കുന്ന വിഷയമാണ്. ഇലക്‌ട്രിക്ക് ലൈന്‍ വാഹനത്തിന് മുകളില്‍ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. എന്നാൽ ഈ പ്രവണത ശരിയല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്.
ടയര്‍ റബറായതില്‍ വാഹനത്തിനുള്ളില്‍ തന്നെ തുടരുന്നതാണ് കൂടുതല്‍ സുരക്ഷിതം. പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച്‌ ആലോചിക്കുക. 

വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിക്കാതെ വാഹനത്തില്‍ നിന്ന് ചാടാന്‍ ശ്രമിക്കുക. സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക. വിജനമായ സ്ഥലത്താണ് അപകടമെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴി ഫയര്‍ ഫോഴ്സിന്റെ സഹായം തേടുക. അടിയന്തര സഹായത്തിന് ചിലപ്പോള്‍ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ല്‍ വിളിച്ച്‌ പൊലീസിനെയും വിവരം അറിയിക്കുക.
ഇറങ്ങേണ്ട സാഹചര്യത്തില്‍ കാല്‍ ഭൂമിയില്‍ സ്പര്‍ശിക്കുമ്പോള്‍ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്..വാഹനത്തിന്റെ മറ്റു മെറ്റല്‍ ഘടകങ്ങള്‍ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക. വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം.രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക. വാഹനത്തിനുള്ളില്‍ തുടരുകയാണെങ്കില്‍, മെറ്റല്‍ ഘടകങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. ഇറങ്ങി കഴിഞ്ഞാല്‍ കുറഞ്ഞത് 50 മീറ്റര്‍ അകലം പാലിക്കുകയും വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only