23 ജൂലൈ 2021

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു
(VISION NEWS 23 ജൂലൈ 2021)
 
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണൂർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് റൈയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only