27 ജൂലൈ 2021

ടോക്കിയോ ഒളിമ്പിക്സ് ; മെഡല്‍ വേട്ടയില്‍ ചൈനയെ പിന്തള്ളി ജപ്പാന്‍ ഒന്നാം സ്ഥാനത്ത്
(VISION NEWS 27 ജൂലൈ 2021)
ടോക്കിയോ ഒളിമ്പിക്സിൽ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടർന്നിരുന്ന ചൈനയെ പിന്നിലാക്കി മൂന്നാംദിനത്തിൽ ജപ്പാന്‍ ഒന്നാം സ്ഥാനത്ത് എത്തി. ടേബിള്‍ ടെന്നീസില്‍ അടക്കം ചൈനയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ടേബിള്‍ മിക്സഡ് ടെന്നീസ് ഡബിള്‍സില്‍ ഇന്നലെ ജപ്പാന്‍ ടീം ലോക ഒന്നാം നമ്പർ ടീമായ ചൈനയെ ആണ് തോല്‍പ്പിച്ചിരുന്നു.

8 സ്വര്‍ണവും 2 വെള്ളിയും 3 വെങ്കലവും ആണ് ഇപ്പോള്‍ ജപ്പാന് സ്വന്തമായുള്ളത്. മെഡല്‍ നിലയില്‍ രണ്ടാമത് ചൈനയെ പിന്തള്ളി അമേരിക്ക എത്തി.അമേരിക്കയ്ക്ക് നിലവില്‍ 7 സ്വര്‍ണവും 3 വെള്ളിയും നാലു വെങ്കലവും അടക്കം 14 മെഡലുകള്‍ ആണ് ഉള്ളത്.ചൈനക്ക് നിലവില്‍ 6 സ്വര്‍ണവും 5 വെള്ളിയും 7 വെങ്കലവും അടക്കം 18 മെഡലുകള്‍ ആണ് ഉള്ളത്. നാലാം സ്ഥാനത്ത് റഷ്യ ആണ്. മികച്ച പ്രകടനമാണ് അവര്‍ ഈ സീസണില്‍ നടത്തുന്നത്. സ്വര്‍ണവും 5 വെള്ളിയും 3 വെങ്കലവുമാണ് അവര്‍ക്കുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only